ksfe duo

പ്രവാസി മലയാളികള്‍ക്കായി കെ.എസ്.എഫ്.ഇ. അവതരിപ്പിക്കുന്ന പുതിയ പദ്ധതിയായ ”കെ.എസ്.എഫ്.ഇ. ഡ്യുവോ” യുടെ ഗ്ലോബല്‍ ലോഞ്ചിങ്ങ് നാളെ സൗദി അറേബ്യയിലെ റിയാദില്‍ വെച്ച് കേരള ധനമന്ത്രി അഡ്വ.കെ.എന്‍.ബാലഗോപാല്‍ നിര്‍വ്വഹിക്കും. കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ.വരദരാജന്‍, മാനേജിങ്ങ് ഡയറക്ടര്‍ ഡോ.എസ്.കെ. സനില്‍ തുടങ്ങിയവരും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നതാണ്. നിക്ഷേപവും ചിട്ടിയും ചേര്‍ന്നുള്ള ഇരട്ട നേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയാണ് പേര് സൂചിപ്പിക്കും പോലെ കെ.എസ്.എഫ്.ഇ. ഡ്യുവോ. കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി, പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന മലയാളി പ്രവാസി സമൂഹത്തിനോടുള്ള കെ.എസ്.എഫ്.ഇ.യുടെ പ്രതിബദ്ധതയാണ് പുതിയ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. റിയാദിലെ ഹോട്ടല്‍ ഹോളിഡേ ഇന്‍ അല്‍ കൈ്വസറില്‍ വെച്ചു നടക്കുന്ന പ്രവാസി മലയാളി സമ്മേളനത്തില്‍ സൗദി സമയം വൈകീട്ട് 6.00 മണിയ്ക്കാണ് കെ.എസ്.എഫ്.ഇ. ഡ്യുവോയുടെ ഗ്ലോബല്‍ ലോഞ്ചിങ്ങ് നടക്കുന്നത്. 2024 ഒക്ടോബര്‍ 3 മുതല്‍ 12 വരെ വിവിധ ജി.സി.സി രാജ്യങ്ങളില്‍ കെ.എസ്.എഫ്.ഇ.യുടെ പ്രത്യേക സംഘം പര്യടനം നടത്തുന്നതാണ്. പ്രസ്തുത സമ്മേളനങ്ങളില്‍ നിന്ന് പ്രവാസി ചിട്ടിയുടേയും കെ.എസ്.എഫ്.ഇ. ഡ്യുവോ പദ്ധതിയുടേയും വിശദവിവരങ്ങള്‍ പ്രവാസി മലയാളികള്‍ക്ക് ലഭ്യമാകുന്നതാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *