ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മുന്നറിയിപ്പു നൽകി ഹൈക്കോടതി. ഹേമ കമ്മിറ്റി മുൻപാകെയുള്ള പരാതിക്കാരുടെ വെളിപ്പെടുത്തൽ എന്ന നിലയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. അത്തരം റിപ്പോർട്ടുകൾ നീതി നിർവ്വഹണത്തെ തടസപ്പെടുത്തുന്നതായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്.മുന്നറിയിപ്പ് അവഗണിച്ച് മാധ്യമങ്ങൾ ബന്ധപ്പെട്ടാൽ തെളിവ് സഹിതം കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്കി. പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹൈക്കോടതിയുടെ നിർദേശം.