‘ദളപതി 69’ ലെ താരനിര ഒന്നിനു പുറകേ ഒന്നായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഒരു താരത്തിന്റെ പേര് കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഗൗതം വാസുദേവ് മേനോനാണ് മറ്റൊരു സുപ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ പ്രിയ മണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുന്‍പ് ബോബി ഡിയോളിനെയും പൂജ ഹെഗ്ഡെയെയും സ്വാഗതം ചെയ്തു കൊണ്ട് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചിരുന്നു.