താൻ വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ വരുമെന്ന് ഉറപ്പാണ് എന്നാൽ അങ്ങനെ വിളിക്കാൻ സമയമായിട്ടില്ലെന്ന് എം എൽ എ പിവി അൻവർ. താൻ ഒന്ന് ഫോൺ ചെയ്താൽ നിലമ്പൂരിലെ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴുമെന്നും എന്നാൽ അതിന് സമയമായിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം കൂടുതൽ പൊതുയോഗങ്ങളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. താൻ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സർക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. തനിക്കെതിരെ ഇനിയും കേസുകൾ വരുമെന്നും അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. ഇനി നടത്തുന്ന എല്ലാ പൊതുയോഗത്തിലും 50 കസേരകൾ വീതം ഇടും. കൂടുതൽ പൊതുയോഗങ്ങൾ നടത്തും.