കിയ കാര്‍ണിവല്‍ ലിമോസിന്റെ പുത്തന്‍ പതിപ്പ് അവതരിപ്പിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 1822 മുന്‍കൂര്‍ ഓര്‍ഡറുകള്‍ നേടി കിയ ഇന്ത്യ. മുന്‍ തലമുറയിലെ കഴിഞ്ഞ തലമുറയിലെ കിയ കാര്‍ണിവല്‍ നേടിയ ആദ്യ ദിന ബുക്കിങ്ങായ 1410-നെ മറികടന്നു. കഴിഞ്ഞ തലമുറയിലെ കിയ കാര്‍ണിവല്‍ ഈ വിഭാഗത്തില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറുകയും കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 14,542 യൂണിറ്റുകളുടെ വില്‍പ്പന നേടിയെടുക്കുകയും ചെയ്തു. പുതിയ കിയ കാര്‍ണിവല്‍ ലിമോസിന്റെ ബുക്കിങ്ങ് 2024 സെപ്റ്റംബര്‍ 16-നാണ് ആരംഭിച്ചത്. കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടേയും രാജ്യത്താകമാനമുള്ള അംഗീകൃത ഡീലര്‍മാരിലൂടേയുമാണ് ബുക്കിങ്ങ് ആരംഭിച്ചത്. പ്രാരംഭ തുകയായ 2,00,000 രൂപ നല്കി കൊണ്ട് ഉപഭോക്താക്കള്‍ക്ക് ബുക്കിങ്ങ് നേടിയെടുക്കാവുന്നതാണ്.