ജനസംഖ്യാ കണക്കെടുപ്പിനുള്ള സെന്‍സസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷാ വ്യക്തമാക്കി. കോവിഡ് 19 വ്യാപനം മൂലം അവതാളത്തിലായ സെന്‍സസിനെ സംബന്ധിച്ചുയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്ററി കമ്മിറ്റിയിലേക്ക് ശുപാര്‍ശ ചെയ്ത വഖഫ് ഭേദഗതി ബില്‍ വരും ദിവസങ്ങളില്‍ പാസാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.