തിരുവനന്തപുരം നെയ്യാറ്റിനകരയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ ആളെ ഒരു മണിക്കൂറിലധകം നീണ്ട രക്ഷാപ്രവര്‍ത്തനത്തൊടുവിൽ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. നെയ്യാറ്റിനകര ആലത്തൂര്‍ സ്വദേശി ഷൈലനാണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഷൈലന്റെ കാലിന്റെ ഭാഗം ഉള്‍പ്പെടെ മണ്ണിനടിയിൽ കുടുങ്ങി കിടന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉച്ചയ്ക്ക് രണ്ടോടെയാണ് തൊഴിലാളിയെ മണ്ണിൽ നിന്ന് പുറത്തെടുത്തത്. സ്ട്രച്ചറിൽ പുറത്തെത്തിച്ചശേഷം വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.