പോര്‍ഷെ 911 ജി ടി 3 ആര്‍ എസ് സ്വന്തമാക്കി തെന്നിന്ത്യന്‍ താരം അജിത് കുമാര്‍. ഇന്ത്യയില്‍ 3.50 കോടി രൂപ വിലവരുന്ന വാഹനമാണ് 911 ജി ടി 3 ആര്‍ എസ്. നിലവില്‍ പോര്‍ഷെയുടെ ഏറ്റവുമധികം വില്പനയിലുള്ള മോഡലുകളില്‍ ഒന്നാണിത്. ഭാരക്കുറവും എന്നാല്‍ പ്രകടനത്തിന്റെ കാര്യത്തിലുള്ള മികവുമാണ് പോര്‍ഷെയുടെ ഈ കരുത്തനെ വാഹന പ്രേമികള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നത്. വെള്ള നിറമാണ് വാഹനത്തിനായി അജിത് തിരഞ്ഞെടുത്തിരിക്കുന്നത്. വീലുകള്‍ക്കു ചുവപ്പു നിറവും നല്‍കിയിട്ടുണ്ട്. റോഡിലെ ഈ മികച്ച പെര്‍ഫോമറുടെ ശക്തി 4 ലീറ്റര്‍ 6 സിലിണ്ടര്‍ എന്‍ജിനാണ്. 518 ബി എച്ച് പി കരുത്തും 468 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കാന്‍ ശേഷിയുണ്ടിതിന്. 3.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും. പരമാവധി വേഗം 296 കിലോമീറ്ററാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *