ആലപ്പുഴ കലവൂരിൽ സുഭദ്രയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. സുഭദ്രയെ കൊല്ലാൻ പ്രതികൾ നടത്തിയത് വൻ ആസൂത്രണമെന്ന് ആലപ്പുഴ എസ്പി എംപി മോഹനചന്ദ്രൻ പറഞ്ഞു . രണ്ട് മാസം മുൻപ് കടവന്ത്രയിൽ വെച്ച് സുഭദ്രയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇത് നടക്കാതെ വന്നപ്പോൾ മറ്റൊരു സുരക്ഷിത സ്ഥലം തേടി. തുടർന്നാണ് കലവൂരിലെ വീട്ടിൽ വെച്ച് കൊല നടത്തുന്നത്. ആദ്യം മയക്കുഗുളിക നൽകി ബോധം കെടുത്തി സ്വർണം കവർന്നു.നെഞ്ചിൽ ചവിട്ടിയും കഴുത്ത് ഞരിച്ചുമാണ് കൊലപ്പെടുത്തിയതെന്നും പ്രതികൾ മൊഴി നൽകി.