കോഴിക്കോട് കൊമ്മേരിയിൽ ആറ് പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 53 ആയി ഉയർന്നു. ഇന്നലെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ രോഗം ബാധിച്ച 27 വയസുള്ള യുവതിയുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് കൊമ്മേരിയിൽ നിന്നും വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.