മുൻ ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ് . പീഡനക്കേസിലെ പരാതിക്കാരിയെ, ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.പരാതി പിൻവലിക്കാനായി ഭീഷണിപ്പെടുത്തിയതിന് നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചന്ദ്രശേഖരനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തതായി പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചത്. കേസിലെ പരാതിക്കാരിക്ക് മറ്റൊരാൾ മുഖേന ഭീഷണി സന്ദേശം അയച്ചു എന്നാണ് കേസ്.