നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്തും. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വള്ളം കളി മാറ്റിവെച്ചിരുന്നു. എന്നാൽ വള്ളം കളി നടത്തണമെന്ന് ആവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി രംഗത്തെത്തിയിരുന്നു.നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് ബോട്ട് ക്ലബുകൾ മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. നെഹ്റു ട്രോഫി വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്തും
