നടനും എംഎൽഎയുമായ മുകേഷ് പരാതിക്കാരിക്കെതിരെ ഡിജിറ്റൽ തെളിവുകളടക്കം തന്റെ അഭിഭാഷകന് കൈമാറി. അതിരാവിലെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയാണ് മുകേഷ് അഭിഭാഷകനെ കണ്ടത്. അതേസമയം മുകേഷ് ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനി കോടതിയിൽ ഹാജരായി രഹസ്യമൊഴിയും നൽകി.എംഎൽഎ ബോർഡ് അഴിച്ച് വെച്ച് പൊലീസ് അകമ്പടിയോടെ ആയിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള മുകേഷിന്‍റെ യാത്ര. ഉച്ചയോടെ അഭിഭാഷകന്‍റെ വീട്ടിലെത്തിയ മുകേഷ് രണ്ട് മണിക്കൂർ സമയം കൂടിക്കാഴ്ച നടത്തി. പരാതിക്കാരിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകൾ, ഇ മെയിലുകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന രണ്ടാം തിയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുകേഷ് ഹാജരാക്കും.
നടനും എംഎൽഎയുമായ മുകേഷ് പരാതിക്കാരിക്കെതിരെ ഡിജിറ്റൽ തെളിവുകളടക്കം തന്റെ അഭിഭാഷകന് കൈമാറി
