എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അറസ്റ്റ് വാറണ്ട്.കമ്പനി നിയമങ്ങൾ പാലിച്ചല്ല എൻഎസ്എസ് പ്രവർത്തിക്കുന്നതെന്ന പരാതിയിൽ ആണ് അറസ്റ്റ് വാറണ്ട് ലഭിച്ചിരിക്കുന്നത്. കമ്പനി നിയമലംഘന കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. എൻഎസ്എസ് മുൻ ഡയറക്ടർ ബോർഡ് അംഗം ഡോ വിനോദ് കുമാറാണ് പരാതിക്കാരൻ. പലതവണ നോട്ടീസ് അയച്ചിട്ടും സുകുമാരൻ നായർ ഹാജർ ആയിരുന്നില്ല അതുകൊണ്ടാണ് അറസ്റ്റുവാറണ്ട്പുറപ്പെടുവിച്ചത്.
എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അറസ്റ്റ് വാറണ്ട്
