സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയിൽ അപ്രതീക്ഷിത കുറവ് വന്നതിനാൽ വൈദ്യുതി പരിമിതി കണക്കിലെടുത്ത് ആണ് തീരുമാനം.വൈകുന്നേരം ഏഴ് മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതാണ് ഇപ്പോഴത്തെ പ്രധാന കാരണമായി കെഎസ്ഇബി പറയുന്നത്. സംസ്ഥാനത്തേക്ക് ലഭിക്കേണ്ട വൈദ്യുതിയില്‍ ഇത് കാരണം അവിചാരിതമായ കുറവുണ്ടായി. ഇതിന് പുറമെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയില്‍ വലിയ വര്‍ദ്ധനവുണ്ടായെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്
