ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നുണക്കുഴി’ ഓഗസ്റ്റ് 15 ന് പ്രദര്‍ശനത്തിനെത്തുകയാണ്. മൂന്ന് ദിവസം മുന്‍പ് റിലീസ് ചെയ്ത ടീസര്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് സ്ഥാനത്ത് തുടരുകയാണ്. ഇരുപത്തിയഞ്ച് ലക്ഷത്തോളമാണ് വ്യൂസ് നേടിയിരിക്കുന്നത്. സരിഗമ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ട്വെല്‍ത്ത് മാന്‍, കൂമന് എന്നീ ജീത്തു ജോസഫ് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച കെ ആര് കൃഷ്ണകുമാര്‍ ആണ് നുണക്കുഴിയുടെ തിരക്കഥ ഒരുക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ഒരുപിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജീത്തു ജോസഫും തുടര്‍ച്ചയായ വിജയ ചിത്രങ്ങളോടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ബേസില്‍ ജോസഫും ഒന്നിക്കുന്ന നുണക്കുഴി ഏറെ പ്രതീക്ഷ നല്കുന്ന വരും റീലീസുകളില്‍ ഒന്നാണ്. വലിയൊരു താരനിര ചിത്രത്തിന്റെ ഭാഗമാണ്. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ആശിര്‍വാദ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു.