മണ്ഡല മകരവിളക്ക് സീസണിൽ കെഎസ്ആർടിസിക്ക് 38.88 കോടി വരുമാനം ലഭിച്ചതായി റിപ്പോർട്ട്. ഈ മാസം 15 ന് മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതൽ ജനുവരി 16 ന് പുലർച്ചെ 3.30 മണി വരെ ഇടമുറിയാതെ പമ്പ -നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവ്വീസുകൾ നടത്തിയിരുന്നു. ഒപ്പം ചെങ്ങന്നൂർ, കോട്ടയം, കുമിളി, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ദീർഘദൂര സർവ്വീസുകളും നടത്തി. അതോടൊപ്പം ശബരിമല നട അടയ്ക്കുന്ന 20 ന് രാത്രി വരെ ചെയിൻ സർവീസുകളും, പിറ്റേന്ന് പുലർച്ചെ 4 മണി വരെ ദീർഘദൂര സർവ്വീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫീസർ അറിയിച്ചു.
മണ്ഡല മകരവിളക്ക് സീസണിൽ കെഎസ്ആർടിസിക്ക് 38.88 കോടി വരുമാനം
