വിമാനയാത്ര ഇല്ലാതെ എല്ലാ ലോക രാജ്യങ്ങളിലും ചുറ്റിക്കറങ്ങാന്‍ കഴിയുമോ? കഴിയുമെന്നു തെളിയിച്ചിരിക്കുകയാണ് 44 കാരനും ഡെന്മാര്ക്കുകാരനുമായ തോര്‍ പെഡേഴ്സണ്. ഉലകം ചുറ്റാന്‍ യാത്രാകപ്പലിലും കയറിയില്ല. പിന്നെ എങ്ങനെ ഇതു സാധിച്ചു? കാര്‍, ബസ്, ട്രെയിന്‍, കണ്ടെയ്നര്‍ കപ്പല്‍ എന്നിവയിലായിരുന്നു യാത്ര. ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടികയിലുള്ള 195 രാജ്യങ്ങളും തര്‍ക്കത്തിലുള്ള സ്ഥലങ്ങളും സന്ദര്ശിച്ചന്നൊണു തോര്‍ പെഡേഴ്സണ് അവകാശപ്പെടുന്നത്. 2013 -ലാണ് തോര്‍ യാത്ര ആരംഭിച്ചത്. പത്തു വര്‍ഷമെടുത്താണ് യാത്ര പൂര്‍ത്തിയാക്കിയത്. ഓരോ പ്രദേശത്തു പോകുമ്പോഴും മനോഹര ദൃശ്യങ്ങളും വിവരണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. അതില്‍ ആകൃഷ്ടരായി അനേകരാണ് അദ്ദേഹത്തിനു ഫോളോവേഴ്സായി എത്തിയത്. അവസാന യാത്ര മാലി ദ്വീപിലേക്കായിരുന്നു. യാത്ര പൂര്‍ത്തിയാക്കി സ്വന്തം രാജ്യമായ ഡെന്മാര്ക്കിലേക്കു തിരിച്ചെത്തിയ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു: ‘പറക്കാതെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ച ആദ്യ വ്യക്തി താനാണ്.’ സ്വന്തം നാട്ടില്‍ തോര്‍ തിരികെ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും ഫോളോവേഴ്സും അടക്കം അനേകം പേര് എത്തിയിരുന്നു.
പറക്കാതെ 195 രാജ്യങ്ങളില്‍
