കല്യാണ്‍ ജൂവലേഴ്സ് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 4376 കോടി രൂപയുടെ വിറ്റുവരവ് നേടി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ വിറ്റുവരവ് 3333 കോടി രൂപയായിരുന്നു. ഈ വര്‍ഷം ആദ്യ പാദം ലാഭം 144 കോടി രൂപയായപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 108 കോടി രൂപ ആയിരുന്നു. ഒന്നാം പാദത്തില്‍ കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 3641 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ കഴിഞ്ഞവര്‍ഷം ഇതേ പാദത്തില്‍ അത് 2719 കോടി ആയിരുന്നു. 34 ശതമാനം വളര്‍ച്ച. ഈ വര്‍ഷം ഒന്നാം പാദത്തില്‍ ഇന്ത്യയില്‍നിന്നുള്ള ആകമാന ലാഭം മുന്‍ വര്‍ഷത്തെ 95 കോടിയില്‍നിന്ന് 129 കോടി രൂപയായി ഉയര്‍ന്നു. ഗള്‍ഫ് മേഖലയില്‍ ഒന്നാം പാദത്തില്‍ കമ്പനിയുടെ വിറ്റുവരവ് 700 കോടി രൂപ ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം അത് 574 കോടി രൂപ ആയിരുന്നു. ഒന്നാം പാദത്തില്‍ ഗള്‍ഫ് മേഖലയില്‍ 17 കോടി രൂപ ലാഭം രേഖപ്പെടുത്തിയപ്പോള്‍, കഴിഞ്ഞ വര്‍ഷം ഒന്നാം പാദത്തില്‍ അത് 14 കോടി രൂപ ആയിരുന്നു. കമ്പനിയുടെ ഇ കോമേഴ്സ് വിഭാഗമായ കാന്‍ഡിയര്‍ ഒന്നാം പാദത്തില്‍ 34 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഒന്നാം പാദത്തില്‍ 44 കോടി രൂപ ആയിരുന്നു. ഒന്നാം പാദത്തില്‍ 2.2 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1.2 കോടി രൂപ നഷ്ടത്തില്‍ ആയിരുന്നു.
കല്യാണ്‍ ജൂവലേഴ്സിന് ആദ്യ പാദലാഭം 144 കോടി!
