യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്നത്തെ പര്യടനം. നാളെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്.നാളെ ഉച്ചക്ക് അടൂര്‍ മുതല്‍ പന്തളം വരെ രാഹുല്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയുണ്ട്. കൂടാതെ റാന്നിയിലും ആറന്മുളയിലും രാഹുല്‍ ഗാന്ധിയെത്തും.അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് കൊല്ലത്താണ് . ചവറ, കൊല്ലം, കൊട്ടാരക്കര, ചടയമംഗലം എന്നീ നാലു മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. ഇതിനിടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിക്കുന്ന ‘ഹോം വോട്ടിങ്’ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഇന്ന് ആരംഭിക്കും. ഇതിനുള്ള മുന്നൊരുക്കം പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.
കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 10 നാള്
