മാവോയിസ്റ്റുകളുമായി സന്ധി സംഭാഷണത്തിനില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. മാവോയിസ്റ്റുകളുമായി വെടിനിർത്തൽ ഇല്ലെന്നും ആയുധം വെച്ച് കീഴടങ്ങേണ്ടവർക്ക് കീഴടങ്ങാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വെടിനിർത്തൽ നടപ്പാക്കി ചർച്ച തുടരുണമെന്ന സിപിഐ മാവോയിസ്റ്റ് സംഘടനയുടെ ആവശ്യത്തെ തള്ളിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നിലപാട് കടുപ്പിക്കുന്നത്. സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ കീഴടങ്ങണം. വെടിനിര്‍ത്തലുണ്ടാകില്ല. കീഴടങ്ങണമെങ്കില്‍ വെടിനിര്‍ത്തലിന്റെ ആവശ്യമില്ല. നിങ്ങളുടെ ആയുധം വെച്ച് കീഴടങ്ങുക. പൊലീസ് നിങ്ങള്‍ക്കുനേരെ ഒരു വെടിപോലുമുതിര്‍ക്കില്ലെന്നും ഷാ വ്യക്തമാക്കി. ഇതിനിടെ ഛത്തീസ്ഗഡിൽ ഈ വർഷം ഇതുവരെ 252 മാവോയിസ്റ്റുകളെ വധിച്ചെന്നാണ് കണക്കുകൾ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *