സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി യൂത്ത് ലീഗ്. ദി ഹിന്ദു എഡിറ്റർ, കെയ്സൺ എംഡി, അഭിമുഖം തയ്യാറാക്കിയ ഹിന്ദുവിലെ മാധ്യമ പ്രവർത്തക, മുഖ്യമന്ത്രി എന്നിവരടക്കം നാലുപേർക്കെതിരെയാണ് പരാതി. അഭിമുഖത്തിലെ പരാമർശം വിവിധ മതങ്ങൾക്കിടയിൽ സ്പർദ ഉണ്ടാക്കുന്നതാണെന്നും ഒരു നാടിനെ അപകീർത്തിപ്പെുത്തുന്നതാണെന്നും പരാതിയിൽ പികെ ഫിറോസ് പറയുന്നു. വിവാദ പരാമർശത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയും പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ അച്ചടിച്ചുവന്നത് വർഗീയ സ്വഭാവമുള്ള പരാമർശമാണെന്ന് പരാതിയിൽ പറയുന്നു. ദി ഹിന്ദു ദിനപത്രത്തിനും പിആർ ഏജൻസിക്കും എതിരെയാണ് അബിൻ പരാതി നൽകിയിരിക്കുന്നത്.