തിരക്കുള്ള റോഡിലൂടെ കടുവയുമായി ഒരു യുവാവ്. കഴുത്തില്‍ കെട്ടിയ തുടലില്‍ പിടിച്ചു ശൂരനായ ശുനകനെ കൊണ്ടു പോകുന്ന ലാഘവത്തോടെയാണ് ഇയാള്‍ കടുവയുടെ തുടലില്‍ പിടിച്ചു റോഡരികിലൂടെ നടക്കുന്നത്. റോഡിലൂടെ കടന്നു പോയ ഒരു വാഹനത്തിനു നേരെ കടുവ കുതിച്ചു ചാടി. യുവാവ് കടുവയുടെ കഴുത്തിലെ തുടലില്‍ ബലമായി പിടിച്ചുവലിച്ച് കടുവയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ടിപ്ടോപ് യാത്ര എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുടമയാണ് കടുവയുമായി യുവാവ് തെരുവില്‍ നടക്കുന്ന വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ബാങ്ക് ഓഫ് ഖൈബറിന്റെ ലോഗോ കാണാം. പാകിസ്ഥാനിലെ പെഷവാറിലെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കാണിത്. പാകിസ്ഥാനിലെ ലാഹോര്‍ സ്വദേശിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ നൂമാന്‍ ഹസ്സനാണ് കടുവയുമായി വീഡിയോയിലുള്ള യുവാവ്. കടുവകളും സിംഹങ്ങളും മുതലകളും അടങ്ങുന്ന ഒരു സ്വാകാര്യ മൃഗശാലയുടെ ഉടമയാണ് നൂമാന്‍ ഹസ്സന്. ജനത്തിരക്കേറിയ റോഡിലൂടെ വന്യമൃഗങ്ങളെ കൊണ്ടുപോകുന്നതിരേ അനേകായിരം കമന്റുകളാണ് വീഡിയോക്കു ലഭിച്ചത്. അനുസരണയുള്ള കടുവയെന്നു പ്രതികരിച്ചവരുമുണ്ട്.
കടുവയുമായി കിടുവ
