കാലറി കുറഞ്ഞ വെണ്ടയ്ക്ക ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും. 100 ഗ്രാം വെണ്ടയ്ക്കയില്‍ 33 കാലറി മാത്രമേ ഉള്ളൂ. അന്നജം, പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ ഇവ ധാരാളമായി വെണ്ടയ്ക്കയിലുണ്ട്. 2021 ല്‍ നടത്തിയ ഒരു പഠനമനുസരിച്ച് ശരീരഭാരവും ഗ്ലൂക്കോസിന്റെ അളവും കുറയ്ക്കാന്‍ വെണ്ടയ്ക്കയ്ക്ക് കഴിയും. വെണ്ടയ്ക്കയിലടങ്ങിയ നാരുകള്‍ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. വെണ്ടയ്ക്കയുടെ കുരു വറുത്ത് കാപ്പിക്കു പകരമായി ഉപയോഗിക്കാം. കഫീന്റെ അളവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെണ്ടയ്ക്കാക്കുരു വറുത്തുണ്ടാക്കുന്ന ചായ നല്ലതാണ്. വെണ്ടയ്ക്കയുടെ വഴുവഴുപ്പുള്ള ഘടന ഔഷധ ഗുണങ്ങളുള്ളതാണ്. പാരമ്പര്യവൈദ്യത്തില്‍ പ്ലാസ്മാ റീപ്ലേസ്മെന്റിനും രക്തത്തിന്റെ വ്യാപ്തം കൂട്ടാനും ഉള്ള ചികിത്സയ്ക്ക് ഇത് ഉപയോഗിക്കുന്നുണ്ട്. തൊണ്ട വേദനയ്ക്കും ദഹനപ്രശ്നങ്ങള്‍ക്കും വെണ്ടയ്ക്ക ഔഷധമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വെണ്ടയ്ക്കയ്ക്കു കഴിവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. വൈറ്റമിന്‍ സി, കെ, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ വെണ്ടയ്ക്കയില്‍ ധാരാളമുണ്ട്. വൈറ്റമിന്‍ സി രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. വൈറ്റമിന്‍ കെ ആവട്ടെ എല്ലുകള്‍ക്ക് ആരോഗ്യമേകുന്നു ഒപ്പം രക്തം കട്ടപിടിക്കാനും സഹായിക്കുന്നു. ഇതിലെ പോളിഫിനോളുകള്‍ പോലുള്ള ആന്റി ഓക്സിഡന്റുകള്‍ ഇന്‍ഫ്ലമേഷനും ഓക്സീകരണസമ്മര്ദവും കുറയ്ക്കുന്നു. ഇതുവഴി ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. വെണ്ടയ്ക്കയിലടങ്ങിയ സോല്യുബിള്‍ ഫൈബര്‍, കൊളസ്ട്രോളുമായി ചേര്‍ന്ന് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. വെണ്ടയ്ക്കയിലടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ശരീരഭാരം കുറയ്ക്കാന്‍ വെണ്ടയ്ക്ക കഴിക്കാം
