ഭക്ഷണം കഴിച്ചതിന് ശേഷം വയറ് വീര്‍ത്ത് വരുന്നത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ദഹന പ്രശ്നമാണ്. ചിലര്‍ക്ക് വയറ് വേദനയും അനുഭവപ്പെടാറുണ്ട്. വയറ് വീര്‍ക്കുന്നത് തടയാന്‍ ഈ പാനീയങ്ങള്‍ കുടിക്കാം. നാരങ്ങ വെള്ളത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിര്‍ജ്ജലീകരണം തടയാനും നല്ല ദഹനം ലഭിക്കാനും സഹായിക്കും. വീക്കം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും വയറ് വീര്‍ക്കുന്നത് തടയാനും ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ഇത് ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കുന്നു. ചെറുചൂട് വെള്ളത്തില്‍ തേനും കറവപ്പട്ടയും ചേര്‍ത്ത് കുടിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും സഹായിക്കും. ഗ്രീന്‍ ടീയില്‍ ആന്റിഓക്സിഡന്റ്, ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറ് വീര്‍ക്കുന്നത് തടയുന്നു. ദഹനം മെച്ചപ്പെടുത്താനും വയറ് വീര്‍ക്കുന്നത് തടയാനും പെപ്പര്‍മിന്റ് ടീ കുടിക്കുന്നത് ഗുണകരമാണ്.
വയറ് വീര്‍ക്കുന്നത് തടയാന്‍ ഈ പാനീയങ്ങള്‍ കുടിക്കാം
