ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കിയ ആക്ഷന്‍ ചിത്രം ‘മാര്‍ക്കോ’യുടെ രണ്ടാം ഭാഗം എത്തുന്നു. ‘ലോര്‍ഡ് മാര്‍ക്കോ’ എന്ന പേരിലാണ് ചിത്രം ചേമ്പര്‍ ഓഫ് കൊമേഴ്‌സില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍. ലോര്‍ഡ് മാര്‍ക്കോയില്‍ നായകനായി സൂപ്പര്‍ താരം യഷ് എത്തുമോ എന്ന സംശയത്തിലാണ് ആരാധകര്‍. ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തില്‍ ‘# Y’ എന്നാണ് കുറിച്ചിരിക്കുന്നത്. ഇത് യഷ് ആണോ എന്ന ചര്‍ച്ചയിലാണ് ആരാധകര്‍. ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഉണ്ണി മുകുന്ദന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായിരുന്നു മാര്‍ക്കോ. ഇന്ത്യയിലൊട്ടാകെ തരംഗമുണ്ടാക്കിയ ചിത്രം ആഗോള തലത്തില്‍ 100 കോടിക്ക് മുകളില്‍ കലക്ഷന്‍ നേടിയിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന പ്രഖ്യാപനത്തോടെ ആവേശത്തിലായിരുന്നു ആരാധകര്‍.