സില്‍വര്‍ ലൈന്‍ പദ്ധതി നിര്‍ത്തിവയ്ക്കുകയാണെന്ന വാര്‍ത്ത തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ല. കേന്ദ്രാനുമതി കിട്ടിയാലുടന്‍ പദ്ധതി നടപ്പാക്കും. കേരളത്തിന്റെ അടുത്ത അന്‍പത് വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുള്ള പദ്ധതിയാണിതെന്നും ഗോവിന്ദന്‍.
സില്‍വര്‍ ലൈന്‍ പദ്ധതി നിര്‍ത്തിവക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്നും പദ്ധതിക്ക് അനുമതി ലഭിക്കില്ലെന്നും താന്‍ തുടക്കത്തിലേ പറഞ്ഞിരുന്നെന്നു മെട്രോമാന്‍ ഇ. ശ്രീധരന്‍. പദ്ധതി വന്നാല്‍ കേരളത്തിന് വലിയ ആഘാതമുണ്ടാകും. സില്‍വര്‍ലൈന്‍ പദ്ധതി വിവരക്കേടാണെന്നും മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.