കൊച്ചി മെട്രോയുടെ കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ട നിര്‍മാണത്തിനുള്ള വായ്പ പ്രതിസന്ധിയില്‍. വായ്പ വാഗ്ദാനം ചെയ്ത ഫ്രഞ്ച് വികസന ബാങ്ക് പിന്മാറി. പ്രതീക്ഷിച്ച തുകയ്ക്ക് പദ്ധതി പൂര്‍ത്തിയാകില്ലെന്ന് വ്യക്തമായതിനാലാണ് പിന്മാറ്റം. പദ്ധതി പൂര്‍ത്തിയാക്കാന്‍ 3,500 കോടി രൂപ വേണ്ടിവരുമെന്നാണ് ഫ്രഞ്ച് വികസന ബാങ്കായ എഎഫ്ഡിയുടെ വിലയിരുത്തല്‍. മറ്റൊരു ബാങ്കിനെ സമീപിക്കുമെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെഎംആര്‍എല്‍.
കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്‌ഘാടനം ചെയ്ത മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണത്തിൽ രണ്ട് മാസം പിന്നിടുമ്പോൾ ഉണ്ടായ അനിശ്ചിതത്വം കളക്ട്രേറ്റ് , ഇൻഫോപാർക്ക് ജോലിക്കാരുൾപ്പെടയുള്ള നിരവധിപ്പേരെയാണ് ബാധിക്കുന്നത്. കലൂർ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ മെട്രോയുടെ നിർമ്മാണത്തിന് കെ എം ആർ എൽ പ്രതീക്ഷ വച്ചത് ഫ്രഞ്ച് വികസന ബാങ്കായ എഎഫ്ഡിയുടെ വായ്പയിലായിരുന്നു. ഒന്നാം ഘട്ട മെട്രോ നിർമ്മാണ റിപ്പോർട്ട് പെരുപ്പിച്ചുകാട്ടിയതിനാലാണ് വായ്പാ ലഭ്യതയിൽനിന്ന് കമ്പനി പിന്നാക്കം പോയതെന്നാണ് റിപ്പോർട്ടുകൾ