തന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ എട്ടുപ്രതികളെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്ന് പി. ജയരാജന്‍. കഴിഞ്ഞ ഡിസംബര്‍ 20-നാണ് കോടതിയുടെ മുന്‍പാകെ കേസ് പരിഗണനയ്ക്ക് വന്നത്. അന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് നീട്ടിവെക്കാൻ ആവശ്യപ്പെട്ടു. ഇതോടെ മൂന്ന് അപ്പീലുകളും ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാമെന്ന് പറഞ്ഞ് മാറ്റിവെയ്ക്കുകയാണ് ഉണ്ടായതെന്നും, ജനുവരി നാലിലേക്ക് പോസ്റ്റ് ചെയ്ത കേസാണ് പിറ്റേദിവസംതന്നെ പരിഗണിച്ചത്. ഇത്തരം അസാധാരണ നടപടികള്‍ ചൂണ്ടിക്കാട്ടി കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഹര്‍ജി നല്‍കിയിരുന്നു. എന്നാൽ ഇതിനിടെ കേസില്‍ വിധി പ്രസ്താവിക്കുകയാണ് ഉണ്ടായതെന്ന് പി.ജയരാജന്‍ വ്യക്തമാക്കി.