നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിന് വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ ഇടത് സർക്കാരിനെതിരായ ജനവിധിയാകും തെരെഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പ്രതികരിച്ചു. മലപ്പുറം ജില്ലയെ ക്രിമിനലുകളുടെ ഹബ്ബായി ചിത്രീകരിക്കാൻ ശ്രമമുണ്ടെന്നും സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടിയുടെ പിന്തുണ ആര്യാടൻ ഷൗക്കത്തിന്
