ലോകജനസംഖ്യയുടെ 17 ശതമാനവും പ്രമേഹബാധിതരാണെന്ന് കണക്കുകള്‍ പറയുന്നു. 80 ദശലക്ഷം പ്രമേഹ രോഗികളുമായി ഇന്ത്യ ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി അറിയപ്പെടുന്നു. ചില ആരോഗ്യകരമായ ശീലങ്ങള്‍ പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നത് പ്രമേഹ നിയന്ത്രണത്തില്‍ അതിപ്രധാനമാണ്. ഏഴ് ശതമാനം ശരീരഭാരം കുറയ്ക്കുന്നത് പ്രമേഹ സാധ്യത 60 ശതമാനം വരെ കുറയ്ക്കാം. ഇടയ്ക്കിടെയുള്ള പ്രമേഹ പരിശോധന ഈ രോഗത്തെ നേരത്തെ തിരിച്ചറിയാനും ആവശ്യമായ മാറ്റങ്ങള്‍ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്താനും സഹായിക്കും.45 വയസ്സിന് മുകളിലുള്ളവര്‍ ഇടയ്ക്കിടെ പ്രമേഹപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല അപകടം ഉണ്ടാക്കുക. പ്രമേഹം ഉള്‍പ്പെടെ പലവിധ ആരോഗ്യസങ്കീര്‍ണതകളും ഇത് കാരണമാകും. ടൈപ്പ് 2 പ്രമേഹ സാധ്യത വലിയൊരളവില്‍ കുറയ്ക്കാന്‍ പുകവലി നിര്‍ത്തുന്നത് സഹായിക്കും. മധുരവും പ്രിസര്‍വേറ്റീവുകളും മറ്റ് അനാരോഗ്യകരമായ ചേരുവകളും അടങ്ങിയ പാനീയങ്ങള്‍ക്ക് പകരം ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കാനായി തിരഞ്ഞെടുക്കാം. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും അമിതമായ കാലറി ശരീരത്തിലെത്താതെ തടയുകയും ചെയ്യും. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിത്യവും ഉപയോഗിക്കുന്നതും പ്രമേഹ സാധ്യത കുറയ്ക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ എന്നിവയെല്ലാം ഫൈബര്‍ അടങ്ങിയവയാണ്. റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും തോത് കുറയ്ക്കാം. മധുരപാനീയങ്ങള്‍, ഡിസേര്‍ട്ടുകള്‍, സംസ്‌കരിച്ച സ്‌നാക്‌സുകള്‍, റിഫൈന്‍ ചെയ്ത ധാന്യങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്‌ക്കേണ്ടതാണ്.