സൈജു കുറുപ്പ് നായകനാകുന്ന ആദ്യ വെബ് സീരീസ് ‘ജയ് മഹേന്ദ്രന്റെ’ ട്രെയിലര്‍ റിലീസ് ചെയ്തു. സര്‍ക്കാര്‍ ഓഫീസും അധികാരവും അതിനുള്ളില്‍ നടക്കുന്ന സംഭവ വികാസങ്ങളും ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുകയാണ് സീരീസില്‍ ചെയ്യുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സീരീസ് ഒക്ടോബര്‍ 11 മുതല്‍ സോണി ലിവ്വിലൂടെ സ്ട്രീം ചെയ്യും. രാഷ്ട്രീയ സ്വാധീനവും കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാന്‍ മിടുക്കുള്ള താലൂക്ക് ഓഫീസര്‍ ‘മഹേന്ദ്രനാ’ണ് സീരീസിലെ കേന്ദ്രകഥാപാത്രം. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഫിലിംമേക്കര്‍ രാഹുല്‍ റിജി നായരാണ് ‘ജയ് മഹേന്ദ്രന്റെ’ കഥയെഴുതുന്നതി നിര്‍മിക്കുന്നത്. സൈജു കുറുപ്പിനൊപ്പം, സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദന്‍, സിദ്ധാര്‍ഥ ശിവ, രാഹുല്‍ റിജി നായര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ചിരിക്കും പ്രധാന്യമുള്ള ഒരു വെബ് സീരീസാണ് ജയ് മഹേന്ദ്രന്‍.