വയനാട് ഡിസിസി ട്രഷറർ എം എൻ വിജയന്റെ മരണത്തിൽ പൊലീസിന്റെ നിർണ്ണായക നീക്കം .സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്. വിജയന്റെ കത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തും.പാർട്ടിയുടെ അന്വേഷണം നടക്കട്ടെയെന്നാണ് കുടുംബം പ്രതികരിച്ചത്. തുടക്കത്തിൽ പാർട്ടി നന്നായി ഇടപെട്ടിരുന്നെങ്കിൽ ഇത്രത്തോളം വഷളാകില്ലായിരുന്നു. അച്ഛൻ വിശ്വസിച്ച പാർട്ടിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു. കടബാധ്യത പാർട്ടിയുടേത് എന്ന് നേതാക്കന്മാർ അംഗീകരിച്ചുവെന്നും കുടുംബം പറയുന്നു. അതേസമയം കേസന്വേഷണം അതിൻ്റെ വഴിക്ക് പോകട്ടെയെന്നാണ് നിലപാട്.
വയനാട് ഡിസിസി ട്രഷറർ എം എൻ വിജയന്റെ മരണത്തിൽ പൊലീസിന്റെ നിർണ്ണായക നീക്കം
