പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ അവരുടെ വി സീരീസ് വിപുലീകരിച്ച് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. വിവോ വി60ഇ എന്ന പേരിലാണ് പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ എത്തിയത്. അമോലെഡ് ഡിസ്‌പ്ലേയുള്ള ഈ സ്മാര്‍ട്ട്‌ഫോണില്‍ മീഡിയടെക് പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 200എംപി പ്രധാന കാമറയും 6,500 എംഎഎച്ച് ബാറ്ററിയും ഈ സ്മാര്‍ട്ട്‌ഫോണിലുണ്ട്. മൂന്ന് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും അഞ്ച് വര്‍ഷത്തെ സുരക്ഷാ പാച്ച് അപ്‌ഡേറ്റും സ്മാര്‍ട്ട്‌ഫോണിന് ലഭിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ വിപണിയില്‍ വരുന്നത്. 8ജിബി+128ജിബി, 8ജിബി+256ജിബി, 12ജിബി+256ജിബി എന്നിവ യഥാക്രമം 29,999 രൂപ, 31,999 രൂപ, 33,999 രൂപ എന്നിങ്ങനെയാണ് വില. എലൈറ്റ് പര്‍പ്പിള്‍, നോബിള്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാം. വിവോ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലും വിവോ പാര്‍ട്ണര്‍ ആയിട്ടുള്ള റീട്ടെയില്‍ സ്റ്റോറുകളിലും ഉപഭോക്താക്കള്‍ക്ക് ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ബാങ്ക് കാര്‍ഡുകളിലെ ഓഫറുകളും പ്രയോജനപ്പെടുത്താം.
