2026 ൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണെന്നും 100 ശതമാനം വിജയം നമുക്കൊപ്പമാണെന്നും ടി വി കെ അദ്ധ്യക്ഷനും നടനുമായ വിജയ് പറഞ്ഞു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലിന് പിന്നാലെയാണ് വിജയ്യുടെ പ്രതികരണം. ജനറല്‍ കൗൺസിലില്‍ ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്യെ തീരുമാനിച്ചിട്ടുണ്ട്.മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലിലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്. എഐഎഡിഎംകെ സഖ്യ ശ്രമങ്ങൾ ടിവികെ തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെയെന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
2026 ല്‍ മത്സരം ഡിഎംകെയും ടിവികെയും തമ്മിലെന്ന അവകാശവാദവുമായി വിജയ്
