വിക്കി കൗശല്‍ നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘ഛാവ’. വാലന്റൈന്‍സ് ദിനത്തിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോന്‍സാലയെയി രശ്മിക മന്ദാനയും ചിത്രത്തിലെത്തി. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ പുറത്തുവന്നിരിക്കുകയാണ്. ഈ അടുത്തകാലത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ വച്ച് മികച്ച ഓപ്പണിങ് ആണ് ഛാവയ്ക്ക് ലഭിച്ചിരിക്കുന്നത്. എല്ലാ ഭാഷകളില്‍ നിന്നുമായി ഇന്ത്യയില്‍ ആദ്യ ദിനം 33.1 കോടിയാണ് ചിത്രം കളക്ഷന്‍ നേടിയത്. ലോകമെമ്പാടുമായി ആദ്യ ദിനം 50 കോടിയാണ് ഛാവ നേടിയിരിക്കുന്നത്. ഇതോടെ വിക്കിയുടെ കരിയറില്‍ തന്നെ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് ഛാവ. അക്ഷയ് കുമാറിന്റെ സ്കൈ ഫോഴ്സിനെയും മറികടന്നാണ് ആദ്യ ദിന കളക്ഷനില്‍ ഛാവ ബോളിവുഡില്‍ ചരിത്രം കുറിച്ചിരിക്കുന്നത്. 15.30 കോടി രൂപയാണ് സ്കൈ ഫോഴ്സിന്റെ ആദ്യ ദിന കളക്ഷന്‍.
ആദ്യ ദിനം 33.1 കോടി നേടി വിക്കി കൗശല്‍ ചിത്രം ‘ഛാവ’
