ആസിഫ് അലി-അനശ്വര രാജന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ‘രേഖാചിത്രം’. ഈ വര്‍ഷം പുറത്തിറങ്ങിയ മലയാളസിനിമകളില്‍ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ നിന്നും 75 കോടി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ രേഖാചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. മാര്‍ച്ച് 14 മുതല്‍ സോണി ലൈവില്‍ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി സ്ട്രീമിങ് ആരംഭിക്കും. അനശ്വര രാജന് നായികയായെത്തിയ സിനിമയില്‍ മനോജ് കെ ജയന്, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയടി നേടിയ സെറിന്‍ ശിഹാബ് തുടങ്ങി വലിയ ഒരു താരനിര തന്നെയാണ് ഉള്ളത്. ആസിഫ് അലിയുടെയും അനശ്വര രാജന്റെയും മികച്ച പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തിലെ മമ്മൂട്ടി സാന്നിധ്യവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
‘രേഖാചിത്രം’ മാര്‍ച്ച് 14 മുതല്‍ സോണി ലൈവില്‍
