പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ പുതിയ ബൈക്ക് ആയ എന്‍എക്സ്200 പുറത്തിറക്കി. പുതിയ ഹോണ്ട എന്‍എക്സ്200ന്റെ വില 1,68,499 രൂപയാണ് (എക്സ്-ഷോറൂം, ഡല്‍ഹി). പുതിയ ഒബിഡി2ബി-കംപ്ലയന്റ് 184.4 സിസി, സിംഗിള്‍ സിലിണ്ടര്‍, 4-സ്ട്രോക്ക് എന്ജിന് 8500 ആര്‍പിഎമ്മില്‍ 12.5 കിലോവാട്ട് പവറും 6000 ആര്‍പിഎമ്മില്‍ 15.7 എന്‍എം പീക്ക് ടോര്‍ക്കും നല്കുന്നു. എന്ജിന് 5 സ്പീഡ് ഗിയര്‍ബോക്സുമായി ഇണക്കി ചേര്‍ത്തിരിക്കുന്നു. റൈഡര്‍മാരെ നാവിഗേഷന്‍ ആക്സസ് ചെയ്യാനും കോള്‍ അറിയിപ്പുകള് സ്വീകരിക്കാനും എസ്എംഎസ് അലര്‍ട്ടുകള്‍ സ്വീകരിക്കാനും സഹായിക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടുകൂടിയ 4.2 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ടിഎഫ്ടി ഡിസ്പ്ലേയും ഹോണ്ട റോഡ്സിങ്ക് ആപ്ലിക്കേഷന്‍ കോംപാറ്റിബിലിറ്റിയുമാണ് മറ്റു പ്രത്യേകതകള്‍. യാത്രയിലായിരിക്കുമ്പോഴും ഉപകരണങ്ങള്‍ പരിധിയില്ലാതെ ചാര്‍ജ് ചെയ്യുന്നതിന് ഒരു പുതിയ യുഎസ്ബി സി-ടൈപ്പ് ചാര്‍ജിംഗ് പോര്‍ട്ടും ഉണ്ട്. അത്ലറ്റിക് ബ്ലൂ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഷേഡുകളുള്ള ഒരൊറ്റ വേരിയന്റില്‍ വാഹനം ലഭിക്കും.
എന്‍എക്സ്200 പുറത്തിറക്കി ഹോണ്ട
