സിക്കിമിലെ ആശ വര്‍ക്കര്‍മാരുടെ വേതനത്തെ സംബന്ധിച്ച് താന്‍ നിയമസഭയില്‍ നല്‍കിയ വിശദീകരണത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കാന്‍ വെല്ലുവിളിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. മന്ത്രി ഇടപെട്ട് അവസരം വാങ്ങിച്ചുതന്നാല്‍ വേതനക്കണക്കില്‍ നിയമസഭയില്‍ സംവാദം തുടരാന്‍ താന്‍ തയ്യാറാണെന്ന് രാഹുല്‍ വ്യക്തമാക്കി. കേരളമാണ് ഏറ്റവുമധികം പണം നല്‍കുന്നത് എന്ന വ്യാജമായ നിര്‍മിതിയില്‍ ഊറ്റംകൊള്ളുകയാണ് ആരോഗ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അവകാശലംഘനത്തിന് നോട്ടീസ് നല്‍കാന്‍ വെല്ലുവിളിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ
