ആരോഗ്യമന്ത്രി വീണാ ജോർജുമായി ആശാ വർക്കർമാർ നടത്തിയ ചർച്ച പരാജയം. ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന മന്ത്രിയുടെ ”ഉപദേശത്തിന്” സമരക്കാർ വഴങ്ങിയില്ല. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചു.
മന്ത്രി വീണാ ജോർജുമായി ആശാ വർക്കർമാർ നടത്തിയ ചർച്ച പരാജയം
