പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങൾ നിഷേധിച്ച് കെഎഫ്സി മാനേജ്മെൻ്റ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കെഎഫ്സിയുടെ നിക്ഷേപ തീരുമാനങ്ങളെല്ലാം കെഎഫ്സി ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടെയാണെന്നും മാനേജ്മെൻ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആർബിഐയുടെയും സെബിയുടെയും അംഗീകാരമുള്ള ക്രഡിറ്റ് റേറ്റിങ് ഏജൻസികളുടെ നിർദ്ദേശപ്രകാരമാണ് അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപം നടത്തിയതെന്നും മാനേജ്മെൻ്റ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങൾ നിഷേധിച്ച് കെഎഫ്സി മാനേജ്മെൻ്റ്
