എൻകെ പ്രേമചന്ദ്രനെതിരായി വിവാദം ഉണ്ടാക്കുന്നത് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് എന്ന് വിഡി സതീശൻ. ബി ജെ പിയെ പോലെ വര്‍ഗീയത ഉണ്ടാക്കി വോട്ട് തട്ടാനുള്ള സി പി എമ്മിന്റെ കളി നടക്കില്ല എന്ന്അദ്ദേഹം കുറ്റപ്പെടുത്തി. പിണറായിയോട് രാഷ്ട്രീയ എതിർപ്പുള്ളപ്പോഴും മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ എല്ലാവരും പങ്കെടുക്കാറുണ്ട്. അതു പോലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പിക്കും ക്ഷണമുണ്ടായത്. സി.പി.എം ഇത് വിവാദമാക്കിയത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് തട്ടാന്‍ വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രേമചന്ദ്രന് ഇന്ത്യയിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനും ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ജനപ്രതിനിധിയുമാണ്. അദ്ദേഹം പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതില്‍ എന്ത് വിവാദമാണുള്ളത്? എന്നും വി ഡി സതീശൻ ചോദിച്ചു.
എൻകെ പ്രേമചന്ദ്രനെതിരായി വിവാദം ഉണ്ടാക്കുന്നത് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് എന്ന് വിഡി സതീശൻ
