ക്യാമ്പസിൽ എസ്എഫ്ഐക്കാരുടെ മർദ്ദനത്തിന് ഇരയായി എന്ന് പരാതിപ്പെട്ട അലൻ ഷുഹൈബിനെ കസ്റ്റഡിയിലെടുത്ത നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യു എ പി എ കേസിൽ കിട്ടിയ ജാമ്യം റദ്ദാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജനാധിപത്യ ബോധമുള്ള മനുഷ്യർ ശബ്ദിക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
ചായകുടിക്കാൻ പോയപ്പോഴല്ല വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അലനെയും താഹയെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത് എന്ന് ഒരു വഷളൻ ചിരിയോടെ കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് ആരും മറന്നു കാണില്ല എന്ന് പ്രതിപക്ഷ നേതാവിന്റെ പത്രക്കുറിപ്പിൽ പറയുന്നു. മുഖ്യമന്ത്രി പറഞ്ഞ ആ തെളിവൊന്നും ബോധ്യപ്പെടാതെ കോടതി അലന് ജാമ്യം നൽകിയത് മുതൽ മുഖ്യമന്ത്രിയുടെ അതൃപ്തി അലന് മേലുണ്ട് എന്നും വി ഡി സതീശൻ പറഞ്ഞു ,