സിപിഎം ബിജെപി അവിശുദ്ധ ബന്ധമുണ്ടെന്ന ചര്‍ച്ച മാറ്റാൻ മണിയെ ഇറക്കി വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാന്യന്മാരുടെ വീടിന് മുന്നിൽ പോയി തെറി വിളിക്കാൻ പ്രമാണിമാർ കള്ള് കൊടുത്ത് ചട്ടമ്പികളെ പറഞ്ഞ് അയക്കും. അതുപോലെ എം എം മണിയെ സിപിഎം ഇറക്കി വിടുകയാണ്. എം എം മണിക്ക് എന്തേലും അസുഖം ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കണമെന്നും വി ഡി സതീശൻ പരിഹസിച്ചു. മണിയുടെ പരാമർശത്തിൽ യുഡിഎഫ് തൂങ്ങില്ല. ബിജെപി സിപിഎം അവിശുദ്ധ കൂട്ട് കേട്ട് തുറന്ന് കാണിക്കുക തന്നെ ചെയ്യുമെന്നും അതാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ച വിഷയമെന്നും വിഡി സതീശൻ വ്യക്തമാക്കി.
എം എം മണിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് വി ഡി സതീശൻ
