വിഎസ് ഇല്ലാത്തൊരു കേരളത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കേരളത്തിലെ ജനങ്ങളുടെ ജീവിതവുമായും സാമൂഹിക ജീവിതവുമായും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പരഞ്ഞു. പാവങ്ങള്‍ക്കുവേണ്ടിയും മുതലാളിത്ത ചൂഷണത്തിനെതിരെയും നിലകൊണ്ട നേതാവായിരുന്നു വിഎസെന്ന് വൃന്ദ കാരാട്ട് അനുസ്മരിച്ചു.
കേരള രാഷ്ട്രീയത്തിലെ ഒരു യുഗം അസ്തമിച്ചെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.സഖാവ് വിഎസിന്റെ സ്മരണയ്ക്ക് മുമ്പിൽ സിപിഐയുടെ പേരിൽ ഞാൻ അഭിവാദ്യം അർപ്പിക്കുന്നു. ആ മഹത്തായ ഓർമ്മയ്ക്ക് മുമ്പിൽ ഞാൻ തലകുനിച്ചു പിടിക്കുന്നുവെന്നും ബിനോയ് വിശ്വം.കേരളത്തിൽ പാർട്ടിയെ മുന്നിൽനിന്ന് നയിച്ച അദ്ദേഹത്തിന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ തീരാനഷ്ടമാണെന്ന് ശിവൻകുട്ടി പറഞ്ഞു.