സംസ്ഥാനത്തെ ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടനയെന്ന ആരോപണവുമായി വി.ഡി.സതീശൻ . ഇതിന് പിന്നിൽ സർക്കാറുമായി ബന്ധമുള്ളവരാണെന്നും അവരാണ് ചോർത്തിക്കൊടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മുമായി ബന്ധമുള്ള ഉദ്യോഗസ്ഥരാണ് ക്ഷേമപെൻഷൻ തട്ടിയെടുത്തതെന്നും ഇവരുടെ പേരുകള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് ചോദിച്ചു.പേര് പുറത്തുവന്നാൽ നാട്ടുകാർ അവരെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടനയെന്ന ആരോപണവുമായി വി.ഡി.സതീശൻ
