ഇന്ത്യയുള്‍പ്പെടെ 54 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് 12.5 ശതമാനം അധിക തീരുവ ചുമത്താന്‍ നിര്‍ദേശവുമായി യുഎസ് വ്യാപാര പ്രതിനിധികള്‍ രംഗത്ത്. നിര്‍ബന്ധിത തൊഴിലൂടെ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതില്‍ ഈ രാജ്യങ്ങള്‍ പര്യാപ്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. 15 രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവയും ബാക്കിയുള്ളവയ്ക്ക് 12.5 ശതമാനം അധിക തീരുവയും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ 12.5% വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം കാനഡ, മെക്സിക്കോ, യുകെ, യൂറോപ്യന്‍ യൂണിയന്‍, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് 10% അധിക തീരുവയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് യുഎസ് 60 രാജ്യങ്ങള്‍ക്കെതിരെ നിര്‍ബന്ധിത തൊഴില്‍ സംബന്ധിച്ച സെക്ഷന്‍ 301 അന്വേഷണം ആരംഭിച്ചത്.
