2 3

റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് സഹസ്ഥാപകന്‍ സാംഗ് യിമിംഗ് ഏഷ്യയിലെ രണ്ടാമത്തെ അതിസമ്പന്നനായി. ചൈനയിലെ ഏറ്റവും ജനപ്രിയ എ.ഐ ചാറ്റ്‌ബോട്ടായി മാറിയ ‘ഡോബൗ’ന്റെ വന്‍ വിജയമാണ് ബൈറ്റ്ഡാന്‍സിന് കരുത്തായത്. ആഗോളതലത്തില്‍ എഐ മേഖലയില്‍ ബൈറ്റ്ഡാന്‍സ് നടത്തുന്ന ശക്തമായ മുന്നേറ്റവും കമ്പനിയുടെ മൂല്യത്തിലുണ്ടായ വന്‍ വര്‍ധനയുമാണ് സാംഗിനെ നേട്ടത്തിലേക്ക് നയിച്ചത്. ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം 92.8 ബില്യണ്‍ ഡോളറാണ് സാംഗ് യിമിംഗിന്റെ നിലവിലെ ആസ്തി. ഇതോടെ ചൈനയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന പദവിയും അദ്ദേഹം നിലനിര്‍ത്തി. 117.4 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഗൗതം അദാനിയാണ് ഏഷ്യയിലെ അതിസമ്പന്നരില്‍ ഒന്നാം സ്ഥാനത്ത്. മുകേഷ് അംബാനി 86.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഏഷ്യയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *