5 26

അമിത മൂത്രശങ്ക പ്രായഭേദമന്യേ പലരിലും കാണുന്ന പ്രശ്‌നമാണ്. അമിത മൂത്രശങ്ക മൂത്രാശയ അര്‍ബുദത്തിന്റെ ലക്ഷണമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2024-ല്‍ യുഎസില്‍ 83,190 പുതിയ മൂത്രാശയ ക്യാന്‍സര്‍ കേസുകള്‍ കണ്ടെത്തിയതായി അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മൂത്രാശയ ക്യാന്‍സര്‍ അതിന്റെ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുകയാണെങ്കില്‍ അതിജീവന നിരക്ക് 97% ആണ്. പ്രായമായവരിലാണ് ഈ ക്യാന്‍സര്‍ കൂടുതലായി കാണുന്നത്. ഇത് നടുവേദന, ക്ഷീണം തുടങ്ങിയ മറ്റ് ലക്ഷണങ്ങള്‍ക്കും കാരണമാകും. ചികിത്സ കാന്‍സറിന്റെ ഘട്ടത്തെയും തരത്തെയും ആശ്രയിച്ചിരിക്കും. മൂത്രത്തില്‍ രക്തം കാണുക, മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുക, പതിവിലും കൂടുതല്‍ മൂത്രമൊഴിക്കുന്നത് എന്നിവയും മൂത്രാശയ അര്‍ബുദത്തിന്റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് തികച്ചും സാധാരണമാണ്. മദ്യമോ കഫീനോ കുടിക്കുന്നത് കൂടുതല്‍ മൂത്രമൊഴിക്കാന്‍ ഇടയാക്കും. പുകവലി, പാരമ്പര്യം, ചില മരുന്നുകളുടെ ഉപയോഗം, അമിതവണ്ണം എന്നിവയെല്ലാം മൂത്രാശയ ക്യാന്‍സറിനുള്ള മറ്റ് കാരണങ്ങളാണ്. മൂത്രനാളിയിലെ അണുബാധ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസം (മധ്യവയസ്‌കരിലും പ്രായമായവരിലും), മൂത്രനാളിയിലെ വീക്കം, അണുബാധ, വാഗിനൈറ്റിസ്, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, കഫീന്‍ ഉപയോഗം എന്നിവ അമിതമായി മൂത്രമൊഴിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളാണെന്ന് പെന്‍ മെഡിസിന്‍ പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *