ഒന്നരക്കോടിയുടെ ബസും ജനങ്ങളെ തല്ലിയോടിക്കാന്‍ ഗുണ്ടകളും ബിജെപിക്ക് വേണ്ടെന്നും, പൊതുതിരഞ്ഞെടുപ്പ് അടുത്തു നില്ക്കുമ്പോള് ഇത്തരമൊരു യാത്രയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. ലൈഫ് വീടിന് നാല് ലക്ഷം കൊടുക്കാന്‍ കേരള സര്‍ക്കാരിന് പണം ഇല്ല, ഒന്നരക്കോടിയുടെ ബസ് വാങ്ങി യാത്ര നടത്താൻ പിണറായിക്ക് പണമുണ്ട്. വട്ടിപ്പലിശക്ക് പണം കടമെടുത്ത് പിണറായി സര്‍ക്കാരിനെ വിശ്വസിച്ച് വീട് പണി തുടങ്ങിയ പാവങ്ങള്‍ ഇന്ന് പെരുവഴിയിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയ ശേഷമാണ് ബിജെപി ഇറങ്ങിച്ചെല്ലുന്നതെന്നും ആറ്റിങ്ങലിൽ കേരളപദയാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കവെ കേന്ദ്രമന്ത്രി പറഞ്ഞു.
ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയ ശേഷമാണ് ബിജെപി ഇറങ്ങിച്ചെല്ലുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ
